മന്ത്രിയെ ക്യാബിനറ്റില്‍ നിന്നു പുറത്താക്കാണം; ശശീന്ദ്രനെതിരേ കെ മുരളീധരന്‍

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മന്ത്രിക്ക് ഒന്നിനും നേരമില്ലെന്നും സ്വന്തം പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കാനുള്ള തിരക്കിലാണ് മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
മൃഗങ്ങളൊക്കെ നാട്ടിലേക്ക് വരികയാണെന്നും വന്യ മൃഗങ്ങളില്‍ നിന്ന് പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും രക്ഷിക്കാനൊന്നും മന്ത്രിക്ക് നേരമില്ലെന്നും ഇക്കാര്യങ്ങളില്ലൊന്നും ഒരു പരിഹാര നടപടിയും സ്വീകരിക്കാത്ത മന്ത്രിയെ ക്യാബിനറ്റില്‍ നിന്നു പുറത്താക്കുന്നതാണ് നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.