പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ മസ്ജിദിന്റെ നവീകരണ വിപുലീകരണ പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചു. ജാമിഅ നൂരിയ്യയുടെ സ്ഥാപിതകാലം മുതല്‍ ജാമിഅയുടെ മുഖ്യഭാരവാഹികളായിരുന്ന കക്കോടന്‍ മമ്മു ഹാജിയുടെയും കക്കോടന്‍ മൂസ ഹാജിയുടെയും കുടുംബമാണ് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തില്‍ മസ്ജിദിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിക്ക് രുപരേഖ സമര്‍പ്പിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഏലംകുളം ബാപ്പു മുസ്ല്യാര്‍, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, മഞ്ഞളാംകുഴി അലി എംഎല്‍എ, പുത്തനഴി മൊയ്തീന്‍ ഫൈസി, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, പി മാമുക്കോയ ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, അരിക്കുഴിയില്‍ ഉമര്‍ഫാറൂഖ് ഹാജി, കുന്നത്ത് ആലി ഹാജി, എ ടി മുഹമ്മദലി ഹാജി, ഹനീഫ് പട്ടിക്കാട് സംബന്ധിച്ചു.