ജനാധിപത്യപ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് ഭരണകൂട ഭീകരത: വിസ്ഡം
അധികാരപദവിയിലിരിക്കുന്നവര്‍ ജനാധിപത്യവ്യവസ്ഥ പാലിക്കണം. ഒരു സമരപോരാട്ടത്തെയും അധികാരമുപയോഗിച്ച് നിശ്ചലമാക്കാനാവില്ല.
അരീക്കോട്: ജനാധിപത്യപരവും സമാധാനപരവുമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവരെ തിരഞ്ഞുപിടിച്ച് ജാമ്യമില്ലാതെ തുറങ്കിലടയ്ക്കുന്നതും ഭരണകൂടഭീകരതയാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ അരീക്കോട് സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തിനും തടസം നില്‍ക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഈ നടപടി നീതികരിക്കാനാവാത്തതാണ്. രാജ്യം ഫാഷിസത്തിന്റെ പിടിയിലായി. അധികാരപദവിയിലിരിക്കുന്നവര്‍ ജനാധിപത്യവ്യവസ്ഥ പാലിക്കണം. ഒരു സമരപോരാട്ടത്തെയും അധികാരമുപയോഗിച്ച് നിശ്ചലമാക്കാനാവില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനംവെടിഞ്ഞ് സമരനേതാക്കന്‍മാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, ഹുസൈന്‍ സലഫി, സലിം സുല്ലമി, മുസ്തഫ കാരാട്ടില്‍, ഡോ. സി മുഹാസ്, ഷമീല്‍ കെ പി മുജാഹിദ് ബാലുശ്ശേരി സംസാരിച്ചു.