തിരൂരങ്ങാടി : എസ് ഡി പി ഐ ജനകീയമായി നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ ദാനം സംസ്ഥാന പ്രസിഡന്റ് അഷ്ഫ് മൗലവി മൂവാറ്റുപുഴ നിര്‍വഹിച്ചു. എസ് ഡി പി ഐ തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി പനമ്പുഴക്കലില്‍ ആണ് വീട് നിര്‍മ്മിച്ചത്. സംസ്ഥാന സമിതി അംഗം ഇറാമുല്‍ ഹഖ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എ.കെ സൈതലവിഹാജി, ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട്, സെക്രട്ടറി ഉസ്മാന് ഹാജി, തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് ഹബീബ്, സെക്രട്ടറി മുഹമ്മദലി, സംബന്ധിച്ചു. പ്രാര്‍ത്ഥനക്ക് അഷ്റഫ് സഹദി നേതൃത്വം നല്കി.