പുത്തനത്താണി : പ്രവാസീ കൂട്ടായ്മകളിലെ സജീവസാന്നിധ്യവും ഇന്ത്യയിലെയും യുഎയിലെയും സാമൂഹിക സാംസ്‌കാരികവിദ്യാഭ്യാസ മതരാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന എ പി മുഹമ്മദ് അസ്‌ലമിന്റ നാമധേയത്തില്‍ ഖുര്‍ആന്‍ മനന പഠന പാരായണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ വളവന്നൂര്‍ ദാറുല്‍ അന്‍സാര്‍ ഖുര്‍ആന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും ഡിസംബര്‍ 23, 24 തിയ്യതികളില്‍ കടുങ്ങാത്തുകുണ്ട് അന്‍സാര്‍ അറബിക് കോളേജ് കാമ്പസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദിന്റെ െ്രെപവറ്റ് ഓഫീസ് അഡ്മിനിസ്‌ട്രേറ്ററെന്ന നിലയിലുള്ള ഔദ്ദ്യോഗിക ജീവിതത്തിനിടെ, മുപ്പത്തിയേഴാം വയസ്സില്‍ മരണപ്പെട്ട എ പി മുഹമ്മദ് അസ്‌ലമിന്റെ ഖുര്‍ആന്‍ പഠനപ്രചാരണരംഗത്തെ സംഭാവനകള്‍ അനുസ്മരിക്കുകയും വരും തലമുറകള്‍ക്ക് അത് പ്രചോദനമാക്കുകയുമാണ് ഖുര്‍ആന്‍ അക്കാദമി നടത്തികൊണ്ടിരിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം , ഒരു ലക്ഷം രൂപയും പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും അവരുടെ പ്രാഗത്ഭ്യത്തിനനുസരിച്ച് ക്യാഷ് അവാര്‍ഡുകളും നല്‍കിക്കൊണ്ട് ഖുര്‍ആന്‍ മനന പഠനപാരായണങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയെന്നതാണ് അസ്‌ലമിന്റെ കുടുംബത്തിന്റെ സഹകരണത്തോടെയുള്ള ഈ അവാര്‍ഡ് ദാനത്തിന്റെ ലക്ഷ്യം.
വാര്‍ത്താ സമ്മേളനത്തില്‍ എ പി അബ്ദുസമദ്, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ: അന്‍വര്‍ അമീന്‍ , റാഷിദ് അസ്‌ലം, മുഹമ്മദ് അസ്‌ലം, അബ്ദുസ്സുബ്ഹാന്‍, നബീല്‍ അബ്ദുസലാം, സലാഹ് അബ്ദുസലാം, അബ്ദുസലം അബ്ദുസമദ്, അബ്ദുസ്സലാം നദീര്‍, സിറാജ് ചേലേമ്പ്ര എന്നിവര്‍ പങ്കെടുത്തു.