25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Update: 2022-01-22 15:13 GMT

മലപ്പുറം: നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പുകേസുകളിലും പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലിസ് അറസ്റ്റ് ചെയ്തു. അരീക്കോട് മൂര്‍ക്കനാട് സ്വദേശി മോളയില്‍ അബ്ദുല്‍ റഷീദിനെയാണ് മലപ്പുറം പോലിസ് തമിഴ്‌നാട്ടിലെ ഉക്കടയില്‍ വച്ച് പിടികൂടിയത്. പ്രതി വ്യത്യസ്ത പേരുകളിലായി തമിഴ്‌നാട് കര്‍ണാടക, സംസ്ഥാനങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ 25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിക്ക് മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട്എ ന്നീ പോലിസ് സ്‌റ്റേഷനുകളിലും എറണാകുളം, ത്രിശൂര്‍ ജില്ലകളിലുമായി 15 കേസുകള്‍ നിലവിലുണ്ട്.

ഈ അടുത്ത കാലത്തായി പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ് പ്രത്യേക അന്വേഷനസംഘം രൂപീകരിച്ചിരുന്നു. മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിര്‍ദേശപ്രകാരം, മലപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസും പ്രത്യേക അന്വേഷണ ടീം അംഗങ്ങളായ എസ്‌ഐ എം ഗിരീഷ്, പി സഞ്ജീവ്, ഐ കെ ദിനേഷ്, പി മുഹമ്മദ് സലിം, കെ പി ഹമീദലി, ജസീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News