പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Update: 2021-09-30 10:28 GMT
പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികാഘോഷത്തില്‍ ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരില്‍ നടക്കുന്ന കാംപയിന്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ക്കായി പരപ്പനങ്ങാടി ജെ എസ് മിഷന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.

നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ ശഹര്‍ ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുസ്തഫ, ഷാഹുല്‍ ഹമീദ്, സീനത്ത് ആലി ബാപ്പു, നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ സൈതലവിക്കോയ തങ്ങള്‍, ജൈനിഷ, സുമി റാണി, ഉമ്മുകുല്‍സു, ജുബൈരിയ, ഫാത്തിമ, ദീപ,ബേബി അച്ചുതന്‍,ഷാഹിദ,ഹസ്സന്‍ കോയ, അബ്ദുല്‍ റസാഖ്, അസീസ് കൂളത്ത്, നഗരസഭ സെക്രട്ടറി പ്രശാന്ത്, എച്ച്. ഐ രാജീവന്‍, ഡോക്ടര്‍ ജുനൈസ് പങ്കെടുത്തു.

Tags:    

Similar News