മലപ്പുറം: നാടണയാനുള്ള ദുരിതം പേറിയ യാത്രയില്‍ പുലര്‍ച്ചെ മുതല്‍ നീണ്ട ഒരു പകലും രാത്രിയിലുമായി ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിലായ പ്രവാസികള്‍ക്ക് ആശ്വാസമേകി എസ് വൈ എസ് മഞ്ചേരി സാന്ത്വനം പ്രവര്‍ത്തകര്‍. കഴിഞ്ഞ 25ന് സൗദി അറേബ്യയില്‍ നിന്നെത്തിയ യാത്രക്കാര്‍ക്കാണ് ആശ്വാസമെത്തിച്ചത്. ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്നുള്ള നീണ്ട യാത്രക്കൊടുവില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ മണിക്കൂറുകള്‍ നീണ്ട ആരോഗ്യ പരിശോധനയ്‌ക്കൊടുവില്‍ കൂടുതല്‍ പരിചരണത്തിനര്‍ഹരായ 32 യാത്രക്കാരെയാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് സെന്ററിലേക്കെത്തിച്ചത്. ഏറെ ക്ഷീണിതരായ സുഹ്യത്തുക്കളെ കണ്ട ഉമര്‍ സഖാഫി മൂര്‍ക്കനാടിന്റെ അവസരോചിത ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായിയെ അറിയിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ സഹായത്തിനെത്തുകയായിരുന്നു.
24 നുള്ള ഫ്‌ളൈറ്റില്‍ കരിപ്പൂരിലെത്തിയ ഐസിഎഫ് സൗദി നാഷനല്‍ കമ്മിറ്റി ഭാരവാഹിയാണ് ഉമര്‍ സഖാഫി. പെരിന്തല്‍മണ്ണയില്‍ ക്വാറന്റൈനിലായിരുന്ന ഇദ്ദേഹത്തിന് ശാരിരിക പ്രയാസം കാരണം ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലെത്തിയതായിരുന്നു ഇദ്ദേഹം. വിവരമറിഞ്ഞ ഉടനെ സാന്ത്വനം പ്രവര്‍ കരുമായി ബന്ധപ്പെട്ട് ഭക്ഷണമെത്തിക്കാനുള്ള ശ്രമത്തിലേര്‍പ്പെടുകയായിരുന്നു. ഇതു കൂടാതെ തെക്കന്‍ ജില്ലകളില്‍ നിന്നെത്തിയവര്‍ക്ക് വീട്ടിലേക്ക് ബന്ധപ്പെടാനും തങ്ങള്‍ മഞ്ചേരിയിലേക്കാണ് പുറപ്പെട്ടതെന്ന വിവരമറിയിക്കാന്‍ പോലും കഴിയാതെ വിഷമിച്ചവര്‍ക്ക് വീടുകളിലേക്ക് വിളിച്ച് വിവരമറിയിച്ച് ആശ്വസിപ്പിക്കാനും കഴിഞ്ഞതില്‍ ഏറെ സന്തുഷുടരാണ് സാന്ത്വനം പ്രവര്‍ത്തകര്‍,
ഇത്തരത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് തുടര്‍ന്നും അവശ്യ സഹായങ്ങള്‍ ഏര്‍പ്പാടാക്കുമെന്ന് എസ് വൈഎസ് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി, അസൈനാര്‍ സഖാഫി കൂട്ടശ്ശേരി, പി അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന് എന്നിവര്‍ അറിയിച്ചു.