സിപിഎം കൊലക്കത്തി താഴെവയ്ക്കണം: എസ്ഡിപിഐ
തീരദേശം പതിയെ സമാധാനത്തിലേക്ക് നീങ്ങിക്കൊണ്ടിക്കുകയായിരുന്നു. തീരദേശം എപ്പോഴും അശാന്തിയില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ കൊലപാതകം നടത്തിയിരിക്കുന്നത്.
പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ വീട് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. തീരദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനും തുടര്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാനും സിപിഎം കൊലക്കത്തി താഴെവയ്ക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദും ജില്ലാ സെക്രട്ടറി അഡ്വ: കെ സി നസീറും ആവശ്യപ്പെട്ടു. താനൂര്‍ അഞ്ചുടിയിലെ കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു നേതാക്കള്‍. തീരദേശം പതിയെ സമാധാനത്തിലേക്ക് നീങ്ങിക്കൊണ്ടിക്കുകയായിരുന്നു. തീരദേശം എപ്പോഴും അശാന്തിയില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ കൊലപാതകം നടത്തിയിരിക്കുന്നത്.
പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ മാത്രം ഇടപെടുന്ന ഇരുപാര്‍ട്ടികളുടെയും നേതാക്കളുടെ താല്‍ക്കാലിക കൂടിച്ചേരലുകള്‍ക്ക് ഇവിടെ ശാശ്വതമായ സമാധാനം നിലനിര്‍ത്താന്‍ സാധിക്കില്ല. അതിന് താഴേത്തട്ടുമുതല്‍ പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും ആ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന് വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. സിപിഎം നേതാവ് പി ജയരാജന്‍ താനൂര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അഞ്ചുടിയില്‍ ഈ കൊല നടന്നതെന്നത് വലിയ ആശങ്കയാണ് പ്രദേശത്തുണ്ടാക്കിയിട്ടുള്ളത്. ഒരു അക്രമത്തിനും പോവാത്ത ഇസ്ഹാഖിനെ എന്തിനാണ് കൊന്നതെന്ന് സിപിഎം തുറന്നുപറയണമെന്നും അക്രമികള്‍ക്ക് സഹായം ചെയ്യുന്ന പ്രവര്‍ത്തനം ലീഗ് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സെക്രട്ടറി അഡ്വ. കെ സി നസീര്‍, ട്രഷറര്‍ സൈദലവി ഹാജി, സി എച്ച് ബഷീര്‍, ടി വി ഉമ്മര്‍കോയ, മണ്ഡലം ഭാരവാഹികളായ സദഖത്തുല്ല, ഹംസ ഹാജി, ഗഫൂര്‍, സലാം, ഫൈസല്‍ എന്നിവരാണ് സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നത്.