'തല ചുമരില്‍ ഇടിപ്പിച്ചു, പുറം കടിച്ചു മുറിച്ചു'; ഭാര്യയെ ക്രൂരമായി മര്‍ദിച്ച് പോലിസുകാരന്
ആക്രമണത്തില്‍ ബോധരഹിതയായ യുവതിക്ക് സാരമായ പരുക്കുണ്ട്. മലപ്പുറം തിരൂര്‍ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി എന്‍ ഷൈലേഷാണു ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ പോലിസ് ഉദ്യോഗസ്ഥന് ഭാര്യയെ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ ബോധരഹിതയായ യുവതിക്ക് സാരമായ പരുക്കുണ്ട്. മലപ്പുറം തിരൂര്‍ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി എന്‍ ഷൈലേഷാണു ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ഭാര്യയുടെ തല ചുമരില്‍ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിക്കുകയും ചെയ്തു. ആക്രമണത്തിനിടെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ട്. ദേഹമാസകലം ചതവേറ്റു. യുവതി ബോധരഹിതയായ വിവരം കുട്ടിയാണ് ഫോണ്‍ ചെയ്ത് യുവതിയുടെ വീട്ടില്‍ അറിയിച്ചത്. അമ്മ വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതിനുസരിച്ച് യുവതിയുടെ വീട്ടുകാര്‍ എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്.
2014ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷം പിന്നിട്ടതോടെ മര്‍ദനം ആരംഭിച്ചുവെന്നാണ് യുവതിയുടെ മൊഴി. യുവതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.