യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
ഒഴൂര്‍ സ്വദേശി എരിഞ്ഞിക്കല്‍ ചന്ദ്രന്‍ സീമ ദമ്പതികളുടെ മകന്‍ നിധിന്‍ (18)ആണ് മരിച്ചത്.
താനൂര്‍: ഒഴൂര്‍ ഓണക്കാട് തറക്കല്‍ ക്ഷേത്രകുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒഴൂര്‍ സ്വദേശി എരിഞ്ഞിക്കല്‍ ചന്ദ്രന്‍ സീമ ദമ്പതികളുടെ മകന്‍ നിധിന്‍ (18)ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.