കരിങ്കല്ലുമായി പോവുകയായിരുന്ന ടോറസ് ലോറി മറിഞ്ഞു

Update: 2021-04-20 14:57 GMT
കരിങ്കല്ലുമായി പോവുകയായിരുന്ന ടോറസ് ലോറി മറിഞ്ഞു

പരപ്പനങ്ങാടി: കരിങ്കല്ലുമായി പോവുകയായിരുന്ന ടോറസ് ലോറി മറിഞ്ഞു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചേളാരി പരപ്പനങ്ങാടി റോഡില്‍ കരിങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ആര്‍ക്കും പരുക്കില്ല. കൊണ്ടോട്ടിയില്‍ നിന്നു പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണത്തിനാവശ്യമായ കരിങ്കല്ലുമായി പോവുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ 8ഓടെയാണ് സംഭവം. റോഡരികിലെ പറമ്പിലേക്കാണ് ലോറി മറിഞ്ഞതെങ്കിലും വാഹനം നിവര്‍ത്തി എടുക്കുന്നതിനു ക്രെയിന്‍ നടുറോഡില്‍ ഇട്ടതാണ് ഗതാഗത തടസ്സത്തിനു കാരണമായത്. കഴിഞ്ഞ മാസം ഹാര്‍ബര്‍ നിര്‍മ്മാണത്തിനു വേണ്ടി കരിങ്കല്ലുമായി പോവുകയായിരുന്ന ടോറസ് ചെട്ടിപ്പടി റെയില്‍വേ ലൈനില്‍ തട്ടിയിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

Torres lorry overturned Parappanagadi

Tags:    

Similar News