വൈറ്റ് കെയിന്‍ റാലി
പരപ്പനങ്ങാടി നഗരസഭ, ട്രോമകെയര്‍ പരപ്പനങ്ങാടി സ്‌റ്റേഷന്‍ യൂനിറ്റ് എന്നിവയുടെ സഹായത്തോടെയാണ് റാലി സംഘടിപ്പിച്ചത്.
പരപ്പനങ്ങാടി: കാഴ്ച പരിമിതരുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതിന് അന്താരാഷ്ട്ര വൈറ്റ് കെയ്ന്‍ ദിനാചരണത്തിന്റെ ഭാഗമായി കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പരപ്പനങ്ങാടിയില്‍ റാലി സംഘടിപ്പിച്ചു.
പരപ്പനങ്ങാടി നഗരസഭ, ട്രോമകെയര്‍ പരപ്പനങ്ങാടി സ്‌റ്റേഷന്‍ യൂനിറ്റ് എന്നിവയുടെ സഹായത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി .പി ഷാഹുല്‍ഹമീദ്, പി.വി മുസ്തഫ, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ സി ജയദേവന്‍, ബേബി അച്യുതന്‍ സംസാരിച്ചു. മാപ്പൂട്ടില്‍ റോഡിലെ ടാഗോര്‍ ഹാളില്‍ നടന്ന സമാപന സംഗമം മുനിസിപ്പല്‍ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ്ഷഹീര്‍ തവനൂര്‍, റിയാസ് കെ.പി.എച്ച് റോഡ്, ട്രോമകെയര്‍ വളണ്ടിയര്‍മാരായ കെ എം എ ഹാഷിം, സ്റ്റാര്‍ മുനീര്‍, ഖാജാമുഹ്‌യദ്ധീന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി