പ്രഷാന്ത് ഭൂഷണോടൊപ്പം; ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ സംഗമം

Update: 2020-08-24 10:54 GMT

പെരിന്തല്‍മണ്ണ: അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസിലെ വിധി പ്രഖ്യാപിക്കാനിരിക്കെ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാനത്തെ എല്ലാ കോര്‍ട്ട് സെന്ററുകളിലും സംഗമം സംഘടിപ്പിച്ചു.

In Solidarity with Adv Prashant Bhushan, Lawyers Get Together എന്ന പരിപാടിയുടെ ഭാഗമായി പെരിന്തല്‍മണ്ണ കോര്‍ട്ട് സെന്ററില്‍ നടന്ന സമംഗമം ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി അഡ്വ.ടി കെ സുല്‍ഫിക്കര്‍ അലി ഉദ്ഘാടനം ചെയ്തു. അഡ്വ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി കെ സുനീഷ്, അഡ്വ.കവിത സംസാരിച്ചു. 

Tags:    

Similar News