വഖ്ഫ്: സംസ്ഥാന സര്‍ക്കാറിന്റെ മൗനം അപകടകരമെന്ന് റോയ് അറക്കല്‍

എസ്ഡിപിഐ മണ്ഡലം കമ്മിറ്റി രൂപീകരിച്ച വഖ്ഫ്-മദ്‌റസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ താനൂരില്‍ സംഘടിപ്പിച്ച വഖ്ഫ-മദ്‌റസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2024-11-16 07:18 GMT

താനൂര്‍: വഖ്ഫ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ മൗനം അപകടകരവും ആശങ്കയുളവാക്കുന്നതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. ധ്രുവീകരണത്തിലൂടെയും വിഭജനത്തിലൂടെയും രാഷ്ട്രീയ നേട്ടം ആഗ്രഹിക്കുന്ന സംഘപരിവാരത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊണ്ടിരിക്കുന്ന നിലപാടാണ് സര്‍ക്കാരും വഖ്ഫ് ചുമതലയുള്ള മന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ മണ്ഡലം കമ്മിറ്റി രൂപീകരിച്ച വഖ്ഫ്-മദ്‌റസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ താനൂരില്‍ സംഘടിപ്പിച്ച വഖ്ഫ-മദ്‌റസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് കള്ളിയാട്ട് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍, സമിതി രക്ഷാധികാരി ടി വി ഉമ്മര്‍ കോയ, വൈസ് ചെയര്‍മാന്‍ സി എച്ച് ബഷീര്‍,

കണ്‍വീനര്‍ സി എം സദഖത്തുല്ല, ട്രഷറര്‍ പി അബ്ദുള്ളക്കുട്ടി വൈലത്തൂര്‍ സംസാരിച്ചു. സമിതി അംഗങ്ങളായ സാജു വിശാറത്ത്, കുഞ്ഞിപോക്കര്‍ അരീക്കാട്, മുനീര്‍ വൈലത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News