പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന്‍ മരിച്ചു

Update: 2025-01-12 13:27 GMT

കുമ്പള (കാസര്‍കോട്): പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന്‍ മരിച്ചു. കുമ്പള ഭാസ്‌കര നഗറിലെ പ്രവാസിയായ അന്‍വര്‍-മഅറൂഫ ദമ്പതികളുടെ മകന്‍ അനസ് ആണ് മരിച്ചത്. തോട് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍തന്നെ ഒരു കഷണം കൈകൊണ്ട് പുറത്തെടുക്കുകയും തുടര്‍ന്ന് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിയുടെ തൊണ്ടയില്‍ തോടോ മറ്റോ കണ്ടെത്താനായില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിച്ചു. പക്ഷേ, ഞായറാഴ്ച്ച പുലര്‍ച്ചയോടെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചു. ആശുപത്രിയിലേക്ക് പോവും വഴി കുട്ടി മരിക്കുകയായിരുന്നു. അനസിന് ആഇശ എന്നൊരു സഹോദരി കൂടിയുണ്ട്.

Similar News