ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട് ക്യാംപസില്‍ ഉജ്ജ്വല തുടക്കം
മലപ്പുറം : വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള ജാമിഅ അല്‍ ഹിന്ദ് സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനത്തിന് പാണക്കാട് വനിതാ ക്യാംപസില്‍ ഉജ്ജ്വല തുടക്കം. എസ്,എസ്,എല്‍,സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് 5 വര്‍ഷത്തെ മതപഠനത്തോടൊപ്പം, +2 ഡിഗ്രി ഉള്‍പ്പെടെയുള്ള സൗജന്യ കോഴ്‌സുകളുടെ പഠനമാണ് ജാമിഅയില്‍ നടക്കുന്നത്. 4 വേദികളിലായി 15 സെഷനുകളിലായാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്. ദ്വിദിന വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ജാമിഅ: സലഫിയ്യ ബനാറസ് ജനറല്‍ സെക്രട്ടറി ശൈഖ് അബ്ദുള്ള സഊദ് ബിന്‍ അബ്ദുല്‍ വഹീദ് അസ്സലഫി നിരവ്വഹിച്ചു. വിജ്ഞാന സമ്പാദനവും, വൈജ്ഞാനിക പ്രതിരോധവുമാണ് സമകാലിക വെല്ലുവിളികളെ അതിജയിക്കാനുള്ള മാര്‍ഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധരംഗത്ത് പോലും നീതിപൂര്‍വ്വം വര്‍ത്തിക്കണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ് ലാമെന്നും, ഒരു വിശ്വാസിക്കും തീവ്രവാദിയാകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് അര്‍ഷദ് അല്‍ ഹികമിതാനൂര്‍, ഉമ്മര്‍ ഫൈസി ഖത്തര്‍, മുസ്ലിം ബിന്‍ ഹൈദര്‍, നബീല്‍ രണ്ടത്താണി, മൂസ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു. സോവനീര്‍ പ്രകാശനം വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍ കെ സജാദ്, കെ വി അലി ഹസ്സന്‍കുട്ടി സാഹിബിന് നല്‍കി നിര്‍വ്വഹിച്ചു.വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് മീറ്റ് നടന്നു. മുജാഹിദ് അല്‍ ഹിക മി അദ്ധ്യക്ഷത വഹിച്ചു.ശ മീല്‍ മഞ്ചേരി, സിനാന്‍, റസീന്‍ കെ എന്നിവര്‍ പ്രസംഗിച്ചു. നാളെ വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയാകും.