തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നാളെ നിയമസഭാ സ്പീക്കറെ കാണും. രാവിലെ ഒമ്പതു മണിക്കാണ് സ്പീക്കര്‍ എ എന്‍ ശംസീറിനെ കാണുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം പി വി അന്‍വര്‍ രാജിവെക്കുമെന്നാണ് സൂചന.