ദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)

Update: 2025-01-12 15:49 GMT

ജയ്പൂര്‍: ദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ശ്രാവണ്‍ കുമാര്‍ മെഗ്‌വാള്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പോലിസ് കേസെടുത്തു. പ്രതികളെല്ലാം ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. സംഭവത്തില്‍ ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എംപി പ്രതിഷേധിച്ചു.സര്‍ക്കാരുകള്‍ മാറിയിട്ടും രാജ്യത്തെ ദലിതരുടെ ജീവിതം മാറുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

Similar News