പത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി

Update: 2025-01-12 13:34 GMT

പത്തനംതിട്ട: കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസുകളില്‍ നാലു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം മുപ്പതായി. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പതിമൂന്ന് പേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു. അതില്‍ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

അന്വേഷണം ഊര്‍ജിതമാക്കിയതോടെ സംശയപട്ടികയിലുള്ള ചിലര്‍ ജില്ലയ്ക്ക് പുറത്തേക്ക് പോയതായി പോലിസ് കണ്ടെത്തി. അതിനാല്‍ ഇവര്‍ക്കായി മറ്റു പോലിസ് സ്‌റ്റേഷനുകളിലേക്ക് സന്ദേശം കൈമാറിയിട്ടുണ്ട്. ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്.

Similar News