സിന്തറ്റിക് മയക്ക്മരുന്നായ എംഡിഎംഎയും ചരസുമായി യുവാവ് പിടിയില്‍

ചങ്ങരംകുളംആലങ്കോട് വലിയകത്ത് വീട്ടില്‍ മുഹമ്മദ് അജ്മലാണ് (20) പൊന്നാനി എക്‌സൈസ് റേഞ്ച് സംഘത്തിന്റെ വലയിലായത്.

Update: 2021-05-29 09:51 GMT

എടപ്പാള്‍: സിന്തറ്റിക് മയക്ക് മരുന്നായ എംഡിഎംഎയും ചരസുമായി ചങ്ങരംകുളം സ്വദേശി അറസ്റ്റില്‍. ചങ്ങരംകുളംആലങ്കോട് വലിയകത്ത് വീട്ടില്‍ മുഹമ്മദ് അജ്മലാണ് (20) പൊന്നാനി എക്‌സൈസ് റേഞ്ച് സംഘത്തിന്റെ വലയിലായത്. ഇയാളില്‍ നിന്നും മൂന്ന് ലക്ഷത്തോളം വില വരുന്ന 60 ഗ്രാം എംഡിഎംഎയും 5 ഗ്രാം ചരസ്സും എക്‌സൈസ് സംഘം കണ്ടെടുത്തു. ആലങ്കോട്, കക്കിടിപ്പുറം റോഡില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദാമോധരന്‍, പ്രിവന്റീവ് ഓഫിസര്‍ പ്രഗേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കണ്ണന്‍, സജിത്, സൂരജ്, അരുണ്‍ രാജ്, വനിതാ എക്‌സൈസ് ഓഫിസര്‍ ജ്യോതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Tags:    

Similar News