തിരൂര്‍: റെയില്‍വേ ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് നടക്കുന്നതിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത്കുമാര്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
പ്രഭാതസവാരിക്കായി ട്രാക്കിലൂടെ ഇയര്‍ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.