പാലക്കാട് ഇന്ന് 2683 പേർക്ക് കൊവിഡ്; ആകെ ചികിൽസയിലുള്ളത് 18705

1539 പേർ ഇന്ന് രോ​ഗമുക്തി കെെവരിച്ചു.

Update: 2022-01-26 14:08 GMT

പാലക്കാട്: ജില്ലയിൽ ഇന്ന് 2683 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 2545 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ. ഉറവിടം അറിയാതെ രോ​ഗ ബാധിതരായവർ 60, ആരോ​ഗ്യപ്രവർത്തകർ 77, വിദേശ രാജ്യത്തു നിന്നെത്തിയത് ഒരാൾ എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

1539 പേർ ഇന്ന് രോ​ഗമുക്തി കെെവരിച്ചു. പാലക്കാട് ന​ഗരസഭാ പരിധിയിൽ 569 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 18705 ആയി.

Tags:    

Similar News