ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക: മണ്ണാര്‍ക്കാട്ട് നാളെ എസ്ഡിപിഐ പ്രതിഷേധ പ്രകടനവും ധര്‍ണയും

ധര്‍ണ സമരം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഡ്വ. എ എ റഹിം ഉദ്ഘാടനം ചെയ്യും.

Update: 2021-09-22 16:50 GMT

പാലക്കാട്: ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നാളെ വൈകീട്ട് അഞ്ചിന് മണ്ണാര്‍ക്കാട് ടൗണില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിക്കും. സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്ന സമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദ്ദയുമുണ്ടാക്കിയിരിക്കുകയാണ് ബിഷപ്പിന്റെ പ്രസ്താവന.

വര്‍ഗീയതയ്ക്ക് എതിരാണെന്ന് അവകാശപ്പെടുന്നവര്‍ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണ നല്‍കാന്‍ അരമനയ്ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നത് അത്യന്തം ലജ്ജാകരമാണ്. സമൂഹത്തില്‍ ഛിദ്രതയും വെറുപ്പും സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയ ബിഷപ്പിനെ മഹത്വവല്‍ക്കരിക്കുന്നത് ആപല്‍ക്കരമാണ്. നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടോ എന്നു തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന നടത്തിയ ബിഷപ്പിനെതിരേ കേസെടുത്ത് അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഒരു മത വിഭാഗത്തെ വര്‍ഗ്ഗീയ വാദികളായും ക്രമിനലുകളായും മുദ്രകുത്തിയ ബിഷപ്പിനെ വെള്ളപൂശാനും സംരക്ഷിക്കാനും സര്‍ക്കാരും സിപിഎമ്മും കാണിക്കുന്ന അമിതോത്സാഹം മതേതര കേരളത്തിന് അപമാനമാണ്. ധര്‍ണ സമരം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഡ്വ. എ എ റഹിം ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.

Tags:    

Similar News