ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2022-04-01 02:47 GMT

പാലക്കാട്: പുതുശ്ശേരി ആലമ്പള്ളം ഡിവൈഎഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് അനു മണികണ്ഠനെ വെട്ടിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടി യിലായി. പുതുശ്ശേരി കാളായിത്തറ ഗിരീഷിനെയാണ് (31) കസബ പോലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21 നായിരുന്നു സംഭവം. ആലവളം വായനശാലയ്ക്ക് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന അനുവിനെ ബൈക്കില്‍ വന്ന പ്രതികള്‍ വാള്‍ കൊണ്ട് വെട്ടുകയായിരുന്നു.

ഗിരീഷിനെതിരേ കസബ പോലിസ് സ്‌റ്റേഷനില്‍ നേരത്തെ വധശ്രമം ഉള്‍പ്പെടെയുള്ള കേസുള്ളതായി പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതികളായ ലെനിന്‍ എന്ന ലെനിന്‍ രാജേന്ദ്രന്‍, മഹേഷ് എന്ന മന്ദന്‍ മഹേഷ്, സുനില്‍, പ്രവീണ്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പോലിസ് അറിയിച്ചു. ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ്, എസ്‌ഐ എസ് അനീഷ്, എഎസ്‌ഐ സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

Tags:    

Similar News