കണ്ണൂരില്‍ വീണ്ടും അക്രമം; കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങള്‍ തുടരുന്നു. കണ്ണൂരില്‍ വീണ്ടും കോണ്‍ഗ്രസ് ഓഫിസിന് നേരേ ആക്രമണമുണ്ടായി.
കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. ചക്കരക്കല്ലിലെ എന്‍ രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ചില്ലുകളും, ഫര്‍ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.