പാലക്കാട് ഇന്ന് 1204 പേര്‍ക്ക് കൊവിഡ്; 1391 പേര്‍ക്ക് രോഗമുക്തി

ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 670 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 529 പേര്‍, 5 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും

Update: 2021-06-22 13:30 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് 1204 കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 670 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 529 പേര്‍, 5 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.1391 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9232പരിശോധന നടത്തിയതിലാണ് 1204 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 13.04 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 145 പേര്‍


ലക്കിടിപേരൂര്‍ സ്വദേശികള്‍ 114 പേര്‍


ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 44 പേര്‍


കണ്ണമ്പ്ര സ്വദേശികള്‍ 41 പേര്‍


ആലത്തൂര്‍ സ്വദേശികള്‍ 36 പേര്‍


ചാലിശ്ശേരി സ്വദേശികള്‍ 31 പേര്‍


പട്ടഞ്ചേരി സ്വദേശികള്‍ 24 പേര്‍


അമ്പലപ്പാറ സ്വദേശികള്‍ 23 പേര്‍


പെരുമാട്ടി സ്വദേശികള്‍ 22 പേര്‍


കാവശ്ശേരി, മുതുതല, പട്ടാമ്പി സ്വദേശികള്‍ 21 പേര്‍ വീതം


കൊടുവായൂര്‍, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 20 പേര്‍ വീതം


നെന്മാറ, തെങ്കര സ്വദേശികള്‍ 19 പേര്‍ വീതം


പറളി സ്വദേശികള്‍ 18 പേര്‍


പുതുശ്ശേരി, എരിമയൂര്‍ കുഴല്‍മന്ദം, പുതൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം


മുതലമട, തൃത്താല സ്വദേശികള്‍ 16 പേര്‍ വീതം


കിഴക്കഞ്ചേരി, കൊല്ലങ്കോട്, ഒറ്റപ്പാലം സ്വദേശികള്‍ 15 പേര്‍ വീതം


ഷൊര്‍ണ്ണൂര്‍ നഗരസഭ സ്വദേശികള്‍ 14 പേര്‍


പിരായിരി, അഗളി സ്വദേശികള്‍ 13 പേര്‍ വീതം


പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികള്‍ 12 പേര്‍ വീതം


മണ്ണാര്‍ക്കാട്, കൊടുമ്പ്, മുണ്ടൂര്‍, നാഗലശ്ശേരി, നല്ലേപ്പിള്ളി, തരൂര്‍ സ്വദേശികള്‍ 11 പേര്‍ വീതം


അലനല്ലൂര്‍, ആനക്കര, കാഞ്ഞിരപ്പുഴ, കണ്ണാടി, തിരുവേഗപ്പുറ സ്വദേശികള്‍ 10 പേര്‍ വീതം


കരിമ്പുഴ, കോങ്ങാട്, മരുതറോഡ്, വടക്കഞ്ചേരി സ്വദേശികള്‍ 9 പേര്‍ വീതം


കപ്പൂര്‍, പല്ലശ്ശന, പട്ടിത്തറ സ്വദേശികള്‍ 6 പേര്‍ വീതം


എരുത്തേമ്പതി, കടമ്പഴിപ്പുറം, മങ്കര, മാത്തൂര്‍, തേങ്കുറിശ്ശി, വണ്ടാഴി സ്വദേശികള്‍ 7 പേര്‍ വീതം


അയിലൂര്‍, എലവഞ്ചേരി, കോട്ടോപ്പാടം, പെരുവെമ്പ് സ്വദേശികള്‍ 6 പേര്‍ വീതം


ചെര്‍പ്പുളശ്ശേരി, കൊപ്പം, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂര്‍, നെല്ലായ, ഓങ്ങല്ലൂര്‍, വടവന്നൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം


എലപ്പുള്ളി, കരിമ്പ, മലമ്പുഴ, മണ്ണൂര്‍, പുതുക്കോട്, തിരുമിറ്റക്കോട്, വടകരപ്പതി, വിളയൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം


അകത്തേത്തറ, അനങ്ങനടി, കേരളശ്ശേരി, കുത്തനൂര്‍, മേലാര്‍കോട്, പുതുനഗരം, തച്ചമ്പാറ, ത്രിക്കടേരി, വാണിയംകുളം സ്വദേശികള്‍ 3 പേര്‍ വീതം


ചളവറ, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, ഷോളയൂര്‍, തച്ചനാട്ടുകര സ്വദേശികള്‍ 2 പേര്‍ വിതം


കാരാകുറിശ്ശി, കുലുക്കല്ലൂര്‍, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, വെള്ളിനേഴി സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5506 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലും 2 പേര്‍ വയനാട് ജില്ലയിലും 3 പേര്‍ കോട്ടയം ജില്ലയിലും 5 പേര്‍ വീതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം കോഴിക്കോട്, ഇടുക്കി ജില്ലകളിലും 20 പേര്‍ എറണാകുളം ജില്ലയിലും 51 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 108 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Tags:    

Similar News