പാലക്കാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കൊവിഡ്; 331 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 241 പേര്, ആരോഗ്യ പ്രവര്‍ത്തകര്‍ 2 പേര് എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 241 പേര്, ആരോഗ്യ പ്രവര്‍ത്തകര്‍ 2 പേര് എന്നിവര്‍ ഉള്‍പ്പെടും. 331 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3815 പരിശോധന നടത്തിയതിലാണ് 284 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 7.44 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 37 പേര്
കാവശ്ശേരി സ്വദേശികള്‍ 15 പേര്
പുതുപ്പരിയാരം സ്വദേശികള്‍ 11 പേര്
ഒറ്റപ്പാലം, വടകരപ്പതി സ്വദേശികള്‍ ഒമ്പത് പേര് വീതം
ആലത്തൂര്‍, കിഴക്കഞ്ചേരി സ്വദേശികള്‍ എട്ട് പേര് വീതം
ഓങ്ങല്ലൂര്‍ സ്വദേശികള്‍ ഏഴ് പേര്
കണ്ണാടി, കോട്ടായി, മണ്ണൂര്‍, മരുതറോഡ്, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ ആറ് പേര് വീതം
അലനല്ലൂര്‍, അനങ്ങനടി, പിരായിരി സ്വദേശികള്‍ അഞ്ചു പേര് വീതം
കൊല്ലങ്കോട്, പല്ലശ്ശന, പുതുക്കോട്, ഷൊറണൂര്‍, തരൂര്‍, വടക്കഞ്ചേരി സ്വദേശികള്‍ നാല് പേര് വീതം
അകത്തെതറ, ആനക്കര, കപ്പൂര്‍, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, കുഴല്‍മന്ദം, മങ്കര, മുണ്ടൂര്‍, മുതുതല, പറളി, പൊല്‍പ്പുള്ളി, തേങ്കുറിശ്ശി, തൃത്താല, വാണിയംകുളം സ്വദേശികള്‍ മൂന്ന് പേര് വീതം
അഗളി, അയിലൂര്‍, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍തത്തമംഗലം, എലവഞ്ചേരി, എരിമയൂര്‍, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കരിമ്പ, കൊടുമ്പ്, കോങ്ങാട്, കുത്തനൂര്‍, മേലാര്‍കോട്, പുതുനഗരം, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, തെങ്കര, തിരുവേഗപ്പുറ, വണ്ടാഴി, വെള്ളിനേഴി സ്വദേശികള്‍ രണ്ടു പേര് വീതം
അമ്പലപ്പാറ, ചളവറ, ചാലിശ്ശേരി, എരുത്തേമ്പതി, കണ്ണമ്പ്ര, കൊടുവായൂര്‍, മലമ്പുഴ, ലക്കിടിപേരൂര്‍, മുതലമട, നല്ലേപ്പിള്ളി, നെല്ലായ, നെന്മാറ, പട്ടാമ്പി, തച്ചമ്പാറ, തിരുമിറ്റക്കോട്, തൃക്കടീരി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3074 ആയി.