കമ്പിവേലിയില്‍ കുടുങ്ങി പുള്ളിപ്പുലി ചത്ത നിലയില്‍

Update: 2022-04-12 12:02 GMT
കമ്പിവേലിയില്‍ കുടുങ്ങി പുള്ളിപ്പുലി ചത്ത നിലയില്‍

പാലക്കാട്: അട്ടപ്പാടിക്ക് സമീപം പുതൂര്‍ ചീരക്കടവ് ഭാഗത്ത് വനാതിര്‍ത്തിയില്‍ പുള്ളിപ്പുലിയെ കമ്പിവേലിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തി. നാല് വയസ് പ്രായം തോന്നിക്കുന്ന പെണ്‍ പുലിയുടെ ജഡമാണ് കണ്ടെത്തിയത്. പന്നി ഉള്‍പ്പടെയുള്ള മൃഗങ്ങളെ പിടിക്കാന്‍ സ്ഥാപിച്ചിരുന്ന കുടുക്കില്‍ പുള്ളിപ്പുലി അകപ്പെടുകയായിരുന്നുവെന്നാണ് അനുമാനം.

സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന തുടങ്ങി. നാളെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മരണകാരണം കണ്ടെത്തി മറ്റ് നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News