പാലക്കാട് ജില്ലയില്‍ ഇന്ന് 531 പേര്‍ക്ക് കൊവിഡ്; 299 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 289 പേര്, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേര് എന്നിവര്‍ ഉള്‍പ്പെടും. 299 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
പാലക്കാട്: ജില്ലയില്‍ ഇന്ന് 531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 289 പേര്, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേര് എന്നിവര്‍ ഉള്‍പ്പെടും. 299 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ പരിധിയില്‍ ഉള്ളവര്‍ 84 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 30 പേര്
അലനല്ലൂര്‍ സ്വദേശികള്‍ 30 പേര്
പുതുശ്ശേരി, കോങ്ങാട്, നെന്മാറ സ്വദേശികള്‍ 22 പേര് വീതം
ശ്രീകൃഷ്ണപുരം സ്വദേശികള്‍ 17 പേര്
പിരായിരി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 14 പേര് വീതം
പട്ടാമ്പി സ്വദേശികള്‍ 13പേര്
തിരുമിറ്റക്കോട് സ്വദേശികള്‍ 12 പേര്
നാഗലശ്ശേരി സ്വദേശികള്‍ 11 പേര്
അഗളി സ്വദേശികള്‍ 10 പേര്
മണ്ണാര്‍ക്കാട്, കൊല്ലംകോട്, പറളി, അകത്തേത്തറ സ്വദേശികള്‍ 9 പേര് വീതം
പുതുക്കോട്, പട്ടിത്തറ, കണ്ണാടി, പൂക്കോട്ടുകാവ്, വടക്കഞ്ചേരി, ചിറ്റൂര്‍ തത്തമംഗലം നഗരസഭ സ്വദേശികള്‍ 8 പേര് വീതം
കുലുക്കല്ലൂര്‍, കൊഴിഞ്ഞാമ്പാറ, പുതുപ്പരിയാരം, നെല്ലായ സ്വദേശികള്‍ 7 പേര് വീതം
പുതുനഗരം, ആലത്തൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 6 പേര് വീതം
തൃത്താല, കാവശ്ശേരി, അയിരൂര്‍ സ്വദേശികള്‍5 പേര് വീതം
വടവന്നൂര്‍, കേരളശ്ശേരി, വിളയൂര്‍, കൊപ്പം, മുതുതല സ്വദേശികള്‍4 പേര് വീതം
കാഞ്ഞിരപ്പുഴ, തെങ്കര, തച്ചമ്പാറ, ചാലിശ്ശേരി, എരിമയൂര്‍, ചെര്‍പ്പുളശ്ശേരി, കുഴല്‍മന്ദം, കിഴക്കഞ്ചേരി, തച്ചനാട്ടുകര, ആനക്കര, വല്ലപ്പുഴ, പെരിങ്ങോട്ടുകുറുശ്ശി, കുമരംപുത്തൂര്‍ സ്വദേശികള്‍3 പേര് വീതം
മലമ്പുഴ, തിരുവേഗപ്പുറ, മങ്കര, വണ്ടാഴി, കടമ്പഴിപ്പുറം, കൊടുവായൂര്‍ സ്വദേശികള്‍ 2 പേര് വീതം
മാത്തൂര്‍, തരൂര്‍, കപ്പൂര്‍, വാണിയംകുളം, തൃക്കടീരി, കൊടുമ്പ്, അനങ്ങനടി, കരിമ്പുഴ, പല്ലശ്ശന, എലവഞ്ചേരി, കോട്ടോപ്പാടം, നല്ലേപ്പിള്ളി, കുത്തന്നൂര്‍, ഷോര്‍ണൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7709 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും, 3 പേര് കണ്ണൂര്‍, 10 പേര് തൃശ്ശൂര്‍, 21 പേര് കോഴിക്കോട്, 37 പേര് എറണാകുളം, 44 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.