ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കി പാലക്കാട് നഗരസഭ

പാലക്കാട്: ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കി പാലക്കാട് നഗരസഭ. ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേരിലാണ് ബിജെപി ഭരണസമിതി നൈപുണ്യകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്. നഗരസഭ നീക്കത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടില്‍ ചടങ്ങിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോണ്‍ഗ്രസും പ്രതിഷേധിച്ചു. ഹെഡ്‌ഗേവാറിന്റെ പേര് നൈപുണ്യകേന്ദ്രത്തിന് നല്‍കുന്ന തീരുമാനം മാറ്റണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.