ശുദ്ധജലക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് രമ്യ ഹരിദാസ് എംപി
ഭാരതപ്പുഴയില്‍ പൈങ്കുളത്തുള്ള പമ്പുഹൗസില്‍നിന്നാണ് ഈ മൂന്നു പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുനിസിപ്പാലിറ്റികളിലേക്കും ശുദ്ധജലവിതരണം നടത്തുന്നത്.
പാലക്കാട്: വടക്കാഞ്ചേരി ശുദ്ധജലപദ്ധതിയില്‍ കീഴിലുള്ള വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും പാഞാള്‍, ചേലക്കര മുള്ളൂര്‍ക്കര പഞ്ചായത്തുകളിലും അതിരൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നതായും ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തരമായി നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു. ഭാരതപ്പുഴയില്‍ പൈങ്കുളത്തുള്ള പമ്പുഹൗസില്‍നിന്നാണ് ഈ മൂന്നു പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുനിസിപ്പാലിറ്റികളിലേക്കും ശുദ്ധജലവിതരണം നടത്തുന്നത്.
\എന്നാല്‍, ഒരാഴ്ചയിലേറെയായി ശുദ്ധജലവിതരണം നടക്കുന്നില്ലെന്നും ശുദ്ധജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നതയും അതിരൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി കൈകൊള്ളണമെന്നും ജില്ലാ കലക്ടര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു. ഭാരതപുഴയില്‍ ആവശ്യത്തിനു വെള്ളം ലഭ്യമല്ലാത്ത സഹചര്യത്തില്‍ മലമ്പുഴ ഡാമില്‍നിന്നും വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടായിട്ടില്ലെന്നും എംപി പറഞ്ഞു.