കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്ക്

Update: 2022-04-09 04:09 GMT
കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്ക്

പാലക്കാട്: ബൈക്കിന് മുന്നില്‍ കാട്ടുപന്നി ചാടിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. ശരത്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതിനെത്തുടര്‍ന്നാണ് യുവാക്കള്‍ക്ക് പരിക്കേറ്റത്.

Tags:    

Similar News