തിരുവല്ലയില്‍ കാണാതായ 9ാം ക്ലാസുകാരിയെ ഇതുവരെ കണ്ടെത്തിയില്ല

Update: 2024-02-24 06:33 GMT
പത്തനംതിട്ട: തിരുവല്ലയില്‍ കാണാനില്ലെന്ന് പരാതി ലഭിച്ച ഒമ്പതാം ക്ലാസുകാരിയെ ഇതുവരെ കണ്ടെത്തിയില്ല. ഇന്നലെ രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ എത്തിയിട്ടില്ല. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് ആദ്യം അന്വേഷണം തുടങ്ങിയത്. തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ കാവുംഭാഗം സ്വദേശിയെയാണ് കാണാതായത്. സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലിസ് നടത്തിയ സിസിടിവി പരിശോധനയില്‍ കാവുംഭാഗത്തെ വാണിജ്യ ബാങ്കിന്റെ സിസിടിവിയില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ പെണ്‍കുട്ടി രണ്ടു പേരോട് സംസാരിക്കുകയും തുടര്‍ന്ന് അവരോടൊപ്പം നടന്ന് നീങ്ങുന്നതുമാണ് കണ്ടത്. പെണ്‍കുട്ടി സംസാരിച്ചത്തില്‍ ഒരാള്‍ ആലപ്പുഴ രാമങ്കരി സ്വദേശിയാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: 8078800660, 9207408732 , 9847 720812



Similar News

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് https://www.mediaoneonline.com/kerala/case-against-reporter-channel-news-team-269725 എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാകലക്ട്ര്‍ നടിയുടെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ് കൊച്ചി: ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടറായ അജ്ഞലി, കാമറമാന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരേയാണ് കേസ്. അനുമതിയില്ലാതെ അതിക്രമിച്ചുകയറി എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്ലാറ്റില്‍ എത്തുകയും ലൈവ് നല്‍കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ലക്ടര്‍