കൊവിഡ് ചികില്‍സാകേന്ദ്രത്തില്‍ 15കാരിക്കുനേരേ ലൈംഗികാതിക്രമം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Update: 2021-09-08 00:47 GMT

പത്തനംതിട്ട: കൊവിഡ് ചികില്‍സാകേന്ദ്രത്തില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയായാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലാ ബാലസംരക്ഷണ ഓഫിസര്‍, ആറന്‍മുള പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, ജില്ലാ പോലിസ് മേധാവി എന്നിവരോട് സപ്തംബര്‍ 30 നകം റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News