പത്തനംതിട്ട: മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ രാവിലെ ഏഴിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു മന്ത്രി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
തിരുവല്ലയില്‍നിന്ന് മല്ലപ്പള്ളിയിലേക്ക് പോവുന്ന സ്വകാര്യബസ് അമിതവേഗതയില്‍ വന്നതോടെ എതിര്‍വശത്തുനിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടമൊഴിവാക്കാനായി ശ്രമിച്ചതോടെ നിയന്ത്രണം തെറ്റി തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. മന്ത്രിയെ ഉടന്‍തന്നെ തിരുവല്ല ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.