പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ആളില്ലാത്ത സമയത്ത് സ്വന്തം വീട്ടിലെത്തിച്ച പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Update: 2019-02-06 15:15 GMT

പത്തനംതിട്ട: പതിനേഴ് വയസ്സുകാരി പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. പത്തനംതിട്ട താഴേ വെട്ടിപ്പുറത്ത് ചരിവുപറമ്പില്‍ അരുണ്‍(22 ) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുമ്പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ആളില്ലാത്ത സമയത്ത് സ്വന്തം വീട്ടിലെത്തിച്ച പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതനുസരിച്ച് പത്തനംതിട്ട പോലിസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം പിടിയിലായ അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Tags:    

Similar News