ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം വിലപോകില്ല: എസ്ഡിപിഐ
ഭീഷണി കലർത്തിയുള്ള പിണറായിയുടെ ആരോപണവും പ്രതികരണവും ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.
പത്തനംതിട്ട: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ ക്ക് നേരേയുള്ള പിണറായിയുടെ വ്യാജ ആരോപണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് പ്രസ്താവനയിൽ പറഞ്ഞു. ഭീഷണി കലർത്തിയുള്ള പിണറായിയുടെ ആരോപണവും പ്രതികരണവും ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.
ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം കേരളത്തിൽ വിലപോകില്ല. ഏതൊരാൾക്കും സ്വതന്ത്ര്യമായി അഭിപ്രായം പറയാനും പ്രതിഷേധിക്കാനും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. അത് ഇനിയും ആവർത്തിക്കും. തങ്ങൾക്കനുകൂലമല്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നവരെ വ്യാജ ആരോപണം ഉന്നയിച്ച് സമരത്തെ തളർത്താനുള്ള ശ്രമം മലയാളി സമൂഹം തിരിച്ചറിയണം.
നേരിന്റെ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐക്ക് എതിരെ നടത്തുന്ന ഇത്തരം രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്നും മുഹമ്മദ് അനീഷ് പറഞ്ഞു.