ചിറ്റാര്‍: കുളിക്കാന്‍ പോയ യുവാവ് കക്കാട്ടാറില്‍ മുങ്ങി മരിച്ചു. മൂന്നുകല്ല് വലിയപുരക്കല്‍ പൊന്നച്ചന്റെയും അമ്മിണിയുടെയും മകന് രതീഷ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മൂന്നുകല്ല് അള്ളുങ്കല്‍ കടവില്‍ കക്കാട്ടാറില്‍ കുളിക്കാന്‍ പോയതായിരുന്നു.
കുറച്ചുസമയം കഴിഞ്ഞിട്ടും രതീഷിനെ കാണാതായപ്പോള്‍ ബന്ധുക്കള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് രാവിലെ 9.30 മണിയോടെ വെള്ളത്തില്‍ വീണ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. സഹോദരി: പ്രസന്ന.