അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
പത്തനംതിട്ട: അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ പച്ചകറി കച്ചവടക്കാരന്‍ മരിച്ചു. മൈലപ്രകാറ്റാടിയില്‍ സുമേഷ് (27) ആണ് മരിച്ചത്.
പത്തനംതിട്ട: അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ പച്ചകറി കച്ചവടക്കാരന്‍ മരിച്ചു. മൈലപ്രകാറ്റാടിയില്‍ സുമേഷ് (27) ആണ് മരിച്ചത്. ശനിയാഴച വൈകിട്ട നാലു മണിയോടെയായിരുന്നു സംഭവം. കുമ്പഴ പാലത്തിനു കീഴില്‍ മറ്റു രണ്ടുപേരോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുള്ളവര്‍ കണ്ടു നില്‍കെയാണ സുമേഷ് പത്തടിയോളം താഴചയുള്ള ആറ്റില്‍ മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഷാജഹാന്‍ കയറിട്ടുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് പത്തനംതിട്ട ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി സ്‌കൂബയില്‍ തിരച്ചില്‍ നടത്തി അഞുമിനിട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തി. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.