വര്‍ക്കലയില്‍ പോലിസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍

Update: 2024-10-21 05:50 GMT

തിരുവനന്തപുരം: വര്‍ക്കല പോലിസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പോലിസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പോലിസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.




Similar News