നീ​രൊ​ഴു​ക്ക് വ​ര്‍​ധിച്ചു: അ​രു​വി​ക്ക​ര ഡാ​മി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ ജ​ലം പു​റ​ത്തേ​ക്ക്

ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Update: 2019-09-06 05:12 GMT

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​മൂ​ലം നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ച​തി​നാ​ല്‍ അ​രു​വി​ക്ക​ര ഡാ​മി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കും. ഇ​പ്പോ​ള്‍ 35 സെ.​മി ആ​ണ് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് 50 സെ.​മി ആ​യി ഉ​യ​ര്‍​ത്തും.

ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മഴ ശ​ക്ത​മാ​യി തു​ട​രു​ക​യും ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഡാ​മി​ൽ​നി​ന്ന് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. നി​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​താ​ണ് കാ​ര​ണം. രാത്രിയിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

Tags:    

Similar News