സ്വപ്‌നം പൂവണിഞ്ഞു; അനന്തുവിന് കൃത്രിമക്കാലുകളുമായി മന്ത്രിയെത്തി

2016ല്‍ വാഹനാപകടത്തെ തുടര്‍ന്നാണ് അനന്തുവിന് രണ്ട് കാലുകളും മുട്ടിനുമുകളില്‍വെച്ച് നഷ്ടമായത്. തുടര്‍ന്ന് കൃത്രിമക്കാലിന്റെ സഹായത്തോടെ നടക്കാന്‍ ആരംഭിച്ചെങ്കിലും ചിരകാല സ്വപ്‌നമായ സ്പോര്‍ട്സില്‍ സജീവമാവാന്‍ കഴിഞ്ഞിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് അത്യാധുനികമായ കൃത്രിമക്കാലുകള്‍ വീ കെയറിലൂടെ നല്‍കിയത്.

Update: 2019-02-06 12:10 GMT

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് രണ്ട് കാലുകളും നഷ്ടപ്പെട്ട അരുവിക്കര സ്വദേശികളായ രാജന്‍-സിന്ധു ദമ്പതികളുടെ മകന്‍ അനന്തുവിന്റെ(21) പാരാലിംപിക്സെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയാണ്. അനന്തുവിന് കേരള സാമൂഹ്യസുരക്ഷാ മിഷനിലെ 'വി കെയര്‍' പദ്ധതിയിലൂടെ മന്ത്രി കെ കെ ശൈലജ അത്യാധുനിക കൃത്രിമക്കാലുകള്‍ (പ്രോസസസ്) നല്‍കി. കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനിലെ വീട്ടിലെത്തിയാണ് മന്ത്രി ഉപകരണം കൈമാറിയത്. വികെയര്‍ പദ്ധതിയിലൂടെ 4.76 ലക്ഷം രൂപ ചെലവിട്ടാണ് അത്യാധുനിക കൃത്രിമക്കാലുകള്‍ വാങ്ങി നല്‍കിയത്. വി കെയര്‍ പദ്ധതിയിലൂടെ നിരവധി അശരണര്‍ക്ക് അവശ്യസഹായങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് പ്രോസസസ് (നഷ്ടപ്പെട്ടുപോയ ശരീരഭാഗത്തിന് പകരം ഉപകരണം) നല്‍കുന്നത്.

രണ്ട് ആണ്‍മക്കളില്‍ മുതിര്‍ന്ന മകനായ അനന്തുവിന് 2016ല്‍ വാഹനാപകടത്തെ തുടര്‍ന്നാണ് രണ്ട് കാലുകളും മുട്ടിനുമുകളില്‍വെച്ച് നഷ്ടമായത്. തുടര്‍ന്ന് കൃത്രിമക്കാലിന്റെ സഹായത്തോടെ നടക്കാന്‍ ആരംഭിച്ചെങ്കിലും ചിരകാല സ്വപ്‌നമായ സ്പോര്‍ട്സില്‍ സജീവമാവാന്‍ കഴിഞ്ഞിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് അത്യാധുനികമായ കൃത്രിമക്കാലുകള്‍ വീ കെയറിലൂടെ അനന്തുവിന് നല്‍കിയത്. ബികോം വിദ്യാര്‍ഥിയായിരുന്ന അനന്തുവിന് സംഭവിച്ച അപകടം സാധാരണയിലും താഴ്ന്ന സാമ്പത്തിക ചുറ്റുപാടില്‍പ്പെട്ട കുടുംബത്തിന് വലിയ ആഘാതമേല്‍പ്പിച്ചിരുന്നു. വി കെയറിലൂടെ ലഭിച്ച കൃത്രിമക്കാലുകള്‍ തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്് അനന്തു പറയുന്നു. സാമൂഹ്യ സുരക്ഷമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


Tags:    

Similar News