ബീമാപള്ളി പോലിസ് വെടിവയ്പില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ഏറ്റെടുക്കുക; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി
പോലിസ് വെടിവയ്പിന് ഇന്ന് 13 വയസ്സ്
തിരുവനന്തപുരം: ബീമാപള്ളി പോലിസ് വെടിവയ്പില്‍ പരിക്കേറ്റ് നരക ജീവിതം നയിക്കുന്നവരെ സര്‍ക്കാര്‍ ഏറ്റെടുക്കുക, കൂട്ടക്കുരുതിയ്ക്ക് നേതൃത്വം നല്‍കിയ പോലിസുകാരെ ശിക്ഷിക്കുക എന്നീ ആവിശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി. ബീമാപള്ളി പോലിസ് വെടിവയ്പിന്റെ പതിമൂന്നാം വാര്‍ഷികത്തിലാണ് എസ്ഡിപിഐ ബീമാപള്ളിയില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.
ധര്‍ണ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് കരമന ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെജെ അനസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് വിഷയാവതരണം നടത്തി. ബീമാപള്ളി സെയ്ദലി, നൗഫര്‍ ബീമാപള്ളി എന്നിവര്‍ സംബന്ധിച്ചു.