വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; റിപോര്‍ട്ട് തേടി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ചെങ്കല്‍ ഗവണ്മെന്റ് യുപി സ്‌കൂളില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അന്വേഷണ റിപോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസമന്ത്രി. ചെങ്കല്‍ ജയ നിവാസില്‍ നേഘക്കാണ് സ്‌കൂളില്‍ നിന്ന് പാമ്പുകടിയേറ്റത്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നേഘ. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാതിരുന്നു സംഭവം. വിദ്യാര്‍ഥി ക്ലാസിനുള്ളില്‍ ഇരിക്കുമ്പോഴായിരുന്നു പാമ്പ് കാലില്‍ കടിച്ചത്. സ്‌കൂളിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാന്‍ തുടങ്ങിയപ്പോഴാണ് പാമ്പ് വന്നതെന്നും ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.