പത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Update: 2024-12-14 09:12 GMT

തിരുവനന്തപുരം: പത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. യൂട്യൂബ് ചാനലുകളിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് മന്ത്രി വ്യക്തമാക്കി.

എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെ എന്നിവയാണ് ചോര്‍ന്നത്. ട്യൂഷന്‍ സെന്ററുകള്‍ മുഖേന യൂട്യൂബ് ചാനലുകളിലേക്ക് ചോദ്യപേപ്പര്‍ എത്തിയതാകാം എന്ന് വിദ്യാഭ്യാസ വകുപ്പ് കരുതുന്നതെന്നും ഇതിന് കൂട്ടുനിന്ന വകുപ്പിലെ അധ്യാപകര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സൈബര്‍ സെല്ലിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഡിജിപിയുടെയും കീഴില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Tags:    

Similar News