തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 4,284 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,338 പേര്‍ രോഗമുക്തരായി. 41,644 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.7 ശതമാനമാണ്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 3,964 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ജില്ലയില്‍ പുതുതായി 5,632 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 96,221 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 4,526 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.