അഞ്ചുതെങ്ങില്‍ വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു

Update: 2021-06-23 03:44 GMT
അഞ്ചുതെങ്ങില്‍ വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലിലേക്ക് ഇറക്കവെ വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി വിന്‍സന്റ് (58) ആണ് മരിച്ചത്. ചെറുവള്ളത്തില്‍ മല്‍സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. തിരയില്‍പ്പെട്ട വിന്‍സെന്റിനെ കാണാതാവുകയായിരുന്നു. വ്യാപകമായി നടത്തിയ തിരച്ചിലിലാണ് വിന്‍സെന്റിന്റെ മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News