കോളജിൽ ഭക്ഷ്യവിഷബാധ; 30 വിദ്യാർഥികൾ ആശുപത്രിയിൽ
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: തലസ്ഥാനത്ത് കോളജിൽ ഭക്ഷ്യവിഷബാധ. മുപ്പത് വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസയിൽ. നാലാഞ്ചിറ നവജീവൻ ഫിസിയോതെറാപ്പി കോളജിലാണ് ഇന്നു രാവിലെ വൻ ഭക്ഷ്യവിഷബാധ ഉണ്ടായത്. കുട്ടികളെ പാളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലാഞ്ചിറ കോളജില്‍ ഭക്ഷ്യവിഷബാധയുണ്ടായി 30 ഓളം കുട്ടികള്‍ ചികിത്സതേടിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.