നീലേശ്വരത്ത് ഉല്‍സവത്തിലെ അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ; 50ഓളം പേര്‍ ചികില്‍സ തേടി
കാസര്‍കോട്: നീലേശ്വരം പാലായിലെ തറവാട്ടില്‍ ഉല്‍സവത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ. അന്നദാനത്തില്‍ പങ്കെടുത്ത 50ഓളം പേരെ അവശതയെ തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികില്‍സ തേടിയത്. അന്നദാനത്തിനിടെ നല്‍കിയ സദ്യയില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ഛര്‍ദി, തലകറക്കം, ക്ഷീണം വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ കാരണമാണ് ചികില്‍സ തേടിയത്. ആരുടേയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.